റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടിക്കറ്റ് എടുക്കാൻ ആനവണ്ടിയിലും ക്യു.ആർ കോഡ്

December 28, 2022 - 6:52 am

തിരുവനന്തപുരം: . മാറുന്ന കാലത്തിനനുസരിച്ചുള്ള പരിഷ്ക്കാരങ്ങൾ കെ.എസ്.ആർ.ടി.സി.യിലും നടപ്പിലാക്കുന്നു. കറൻസി രഹിത പണമിടപാട് രീതി കെ.എസ്.ആർ.ടി.സിയിലും ബാധകമാക്കുന്ന പദ്ധതി 2022 ഡിസംബർ 28 ന് മന്ത്രി ആന്റണി രാജു അവതരിപ്പിക്കും. ഇനിമുതൽ പണം കരുതാതെ ബസിൽ കയറാം, യാത്രാക്കൂലി കണ്ടക്ടർ പറയുമ്പോൾ മൊബൈൽ ഫോണിൽ ബസിൽ ഒട്ടിച്ചിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യുക, തുക ട്രാൻസ്ഫറായാൽ ടിക്കറ്റ് കൈയിൽ കിട്ടും. റിസർവേഷൻ കൗണ്ടറുകളിലും ക്യു.ആർ കോഡ് പതിക്കും.

കറൻസിരഹിത പണമിടപാടിന് കെ.എസ്.ആ‌ർ.ടി.സി കഴിഞ്ഞ മാസം മുതൽ റീചാർജ് ചെയ്യാവുന്ന സ്‌മാർട്ട് ട്രാവൽ കാർഡുകൾ പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കിയ ട്രാവൽ കാർഡ് താമസിയാതെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.

ഇതുകൊണ്ട് പല മെച്ചങ്ങളാണ് ഉണ്ടാവുക.. ചില്ലറയുടെയും ബാക്കിയുടെയും പേരിലുള്ള കശപിശ ഒഴിവാകും. ടിക്കറ്റ് നൽകാതെ യാത്രക്കാരെ അനുവദിക്കുന്ന തട്ടിപ്പ് നടക്കില്ല. ട്രിപ്പിനൊടുവിൽ പണം എണ്ണി തിട്ടപ്പെടുത്തി ഒത്തുനോക്കുന്നതിൽ നിന്ന് കണ്ടക്ടർമാർക്ക് മോചനം ലഭിക്കുകയും ചെയ്യും ഗതാഗത മന്ത്രി ആന്റണി രാജു, വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *