റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇ.പി ജയരാജനെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ട; വിഷയം ചര്‍ച്ച ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

December 30, 2022 - 2:44 pm

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജനെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് സിപിഐഎം. വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. ചര്‍ച്ചയ്ക്ക് ശേഷം വിവാദങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇ പി ജയരാജന്‍ പ്രതികരിച്ചില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹാപ്പി ന്യൂഇയര്‍ എന്നുമാത്രം ഇ പി ജയരാജന്‍ പറഞ്ഞു.

വലിയ വിമര്‍ശനങ്ങളാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. തത്ക്കാലം വിവാദ വിഷയത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടാണ് യോഗം സ്വീകരിച്ചത്. വിവരശേഖരണം നടത്തി വിവരങ്ങള്‍ പഠിച്ച ശേഷം അന്വേഷണത്തിലേക്ക് പോയാല്‍ മതി. എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും ആയ ഇ.പിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന നടപടി ഇപ്പോള്‍ വേണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

റിസോര്‍ട്ടിലെ മാനേജ്‌മെന്റിലെ പടലപ്പിണക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്നാണ് ഇ.പിയുടെ വാദം. മാത്രമല്ല വ്യവസായം വരുന്നതിനുള്ള അന്തരീക്ഷം ഒരുക്കുകയും അതിനായി വ്യവസായികളെ ഒരുമിപ്പിക്കുകയുമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര നേതൃത്വവും ഇടപെട്ടിരുന്നില്ല. 2023 ജനുവരിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം പരിഗണിച്ചേക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *