റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടു യുവാക്കളുടെ ജീവനെടുത്തത് പോലീസ് ജീപ്പ്

January 2, 2023 - 7:58 pm

ആലപ്പുഴ: നിയന്ത്രണംവിട്ട പോലിസ് ജീപ്പ് സ്‌കൂട്ടറില്‍ ഇടിച്ചാണ് കോട്ടയം സ്വദേശികളായ ജസ്റ്റിന്‍ എഡ്വേര്‍ഡ്, ആഷിക് എഡ്വേര്‍ഡ് അലക്‌സ് എന്നിവര്‍ മരിച്ചത്. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് കോട്ടയത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ജസ്റ്റിന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ആഷിക്.
പുതുവത്സര ദിനത്തില്‍ ആലപ്പുഴ-മുഹമ്മ റോഡില്‍ തലവടി ജങ്ഷന് സമീപം പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. ആലപ്പുഴ ഡി.സി.ആര്‍.ബി: ഡിവൈ.എസ്.പി: സജിമോന്റെ ജീപ്പാണ് അപകടത്തില്‍പെട്ടത്. ബീച്ചിലെ ഡ്യൂട്ടികഴിഞ്ഞ് ഡിവൈ.എസ്.പിയെ കോട്ടയം ചിങ്ങവനത്തെ താമസസ്ഥലത്ത് എത്തിച്ചശേഷം തണ്ണീര്‍മുക്കം വഴി ആലപ്പുഴയിലേക്ക് മടങ്ങിവന്ന പോലിസ് ജീപ്പ് നിയന്ത്രണംവിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ വീടിന്റെ മതിലും ഇടിച്ചുതകര്‍ത്തു. ആര്യാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ അഡ്വ.എം.രവീന്ദ്രദാസിന്റെ വീടിന്റെ മതിലാണ് തകര്‍ന്നത്. തെറ്റായദിശയിലൂടെ എത്തിയ ജീപ്പ് ബ്രേക്കിട്ടതിന്റെ അടയാളങ്ങളും റോഡിലുണ്ട്. ജീപ്പില്‍ െഡ്രെവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. അധികം വൈകാതെ അപകടത്തില്‍പെട്ടജീപ്പും ബൈക്കും സംഭവസ്ഥലത്തുനിന്നും മാറ്റി.
മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. കണ്‍സ്യൂമര്‍ഫെഡ് ഏറ്റുമാനൂര്‍ വെയര്‍ഹൗസ് ജീവനക്കാരനാണ് അനിയച്ചന്‍. മാതാവ്: കുഞ്ഞമ്മ, സഹോദരന്‍: ഗ്‌ളോഡിന്‍. ഓപറേഷന്‍ തിയേറ്റര്‍ അസിസ്റ്റന്റ് കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥിയാണ് വാവച്ചി. സഹോദരി: ആഷ്‌ലി. ഇരുവരുടെയും സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് വേളൂര്‍ പുളിനാക്കല്‍ സെന്റ് ജോണ്‍സ് ദ് ബാപ്റ്റിസ് പള്ളി സെമിത്തേരിയില്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *