ലണ്ടന്‍: യൂറോപ്പില്‍ പ്രകൃതിവാതക വില കുറയുന്നു. യുക്രൈന്‍ യുദ്ധത്തിനു മുമ്പുണ്ടായിരുന്ന വിലയിലാണ് എത്തിനില്‍ക്കുന്നത്. വിവിധ രാജ്യങ്ങളില്‍ 2.7 ശതമാനം മുതല്‍ 7.9 ശതമാനംവരെയാണു വിലയിടിഞ്ഞത്.ഫ്രാന്‍സില്‍ മെഗാവാട്ട് അവറിനു 76.78 യൂറോയാണ് ഇന്നലെ പ്രകൃതിവാതക വില. നാമമാത്രമാണെങ്കിലും അസംസ്‌കൃത എണ്ണവിലയും യൂറോപ്പില്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇന്നലെ അസംസ്‌കൃത എണ്ണ ബാരലിന് 81.84 ഡോളറായിരുന്നു വില.
