എറണാകുളം ഡിവിഷനിലെ മട്ടാഞ്ചേരി എക്സൈസ് റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ രണ്ട്, മൂന്ന് എന്നിവയില്‍ ഉൾപ്പെട്ട കളള് ഷാപ്പുകളും, ആലുവ റേഞ്ചിലെ ഗ്രൂപ്പ് നാലിലെ കളള് ഷാപ്പുകളും ജനുവരി 11 ന് രാവിലെ 10ന് കാക്കനാട് കളക്ടറേറ്റിലെ ജില്ലാ പ്ലാനിംഗ് കോൺഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ പുനര്‍വില്പന നടത്തും.
വില്പനയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ആവശ്യമായ രേഖകളുമായി അന്നേ ദിവസം രാവിലെ 9.30 ന് കാക്കനാട് കളക്ടറേറ്റിലെ ജില്ലാ പ്ലാനിംഗ് വിഭാഗത്തിലെ കോൺഫറന്‍സ് ഹാളില്‍ എത്തണം. റവന്യൂ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്‍റിറ്റി കാര്‍ഡ് ഹാജരാക്കി 200 രൂപ എന്‍ട്രന്‍സ് ഫീ അടച്ച് വില്പന ഹാളില്‍ പ്രവേശിക്കാം. വില്പന സംബന്ധിച്ച് പാലിക്കേണ്ട മറ്റ് മാനദണ്ഡങ്ങളും കൂടുതല്‍ വിവരങ്ങൾ എറണാകുളം എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്സൈസ് സര്‍ക്കിൾ സര്‍ക്കിൾ ഓഫീസില്‍ നിന്നും അറിയാം. കോവിഡ് -19 സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും വില്പന നടത്തുന്നത്.
