റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നേട്ടം നിലനിര്‍ത്തി ഓഹരിവിപണികള്‍

January 4, 2023 - 8:58 am

മുംബൈ: പുതുവര്‍ഷത്തിലെ രണ്ടാം വ്യാപാരദിനത്തിലും നേട്ടം നിലനിര്‍ത്തി ഓഹരിവിപണികള്‍. ബി.എസ്.ഇ. സെന്‍സെക്‌സ് 126.41 പോയിന്റ് ഉയര്‍ന്ന് 61,294.20 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ ഓഹരിസൂചിക നിഫ്റ്റി വ്യാപാരദിനത്തിലേതിനേക്കാള്‍ 0.19 ശതമാനം നേട്ടം കൈവരിച്ചു. 35.10 പോയിന്റുയര്‍ന്ന് 18,232.55 പോയിന്റിലാണ് നിഫ്റ്റി ഇന്നലെ ഇടപാടുകള്‍ അവസാനിപ്പിച്ചത്.

കമ്പനികളുടെ മൂന്നാംപാദ പ്രവര്‍ത്തനഫലം ഈവാരം പുറത്തുവരാനിരിക്കെ കരുതലോടെയാണ് ഇന്നലെ ഇടപാടുകള്‍ പുരോഗമിച്ചത്. 30 ഷെയര്‍ സെന്‍സെക്‌സില്‍ വില്‍പ്പനസമ്മര്‍ദം പ്രകടമായിരുന്നു. ഒരുഘട്ടത്തില്‍ 61,343.96 എന്ന ദിവസത്തിലെ ഉയര്‍ന്നതലം തൊട്ട സൂചിക മികച്ച ലാഭം കൊയ്യുമെന്ന പ്രതീതിയുണര്‍ത്തി. 61,004.04 പോയിന്റിലേക്കു വീഴുന്നതിനും സെന്‍സെക്‌സ് സാക്ഷ്യംവഹിച്ചു. വ്യാപാരാവസാന മണിക്കൂറുകളിലെ മികച്ച പ്രകടനമാണ് സെന്‍സെക്‌സിനു നേട്ടം സമ്മാനിച്ചത്.ബാങ്കിങ്, ഫാര്‍മ, ഐടി ഓഹരികളുടെ ചിറകേറിയായിരുന്നു കുതിപ്പ്.2.25 ശതമാനം ഉയര്‍ന്ന ആക്‌സിസ് ബാങ്ക് സെന്‍സെക്‌സ് ഓഹരികളില്‍ നേട്ടം സ്വന്തമാക്കിയവയില്‍ മുന്നിലെത്തി. ടൈറ്റന്‍, ടി.സി.എസ്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വിപ്രോ, നെസ്‌ലെ ഇന്ത്യ എന്നിവയും മികച്ച പ്രകടനം കാഴ്ചവച്ചു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റാ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഐ.ടി.സി, എന്‍.ടി.പി.സി. എന്നിവയാണു നഷ്ടം നേരിട്ടവയില്‍ മുന്നില്‍.

1.56 ശതമാനം നേട്ടത്തോടെ ഉപഭോക്തൃ ഉല്‍പന്ന അധിഷ്ഠിത സൂചിക ആദ്യസ്ഥാനത്തെത്തി. ഹെല്‍ത്ത് കെയര്‍ (0.67%), ഐടി (0.65%), ഫിനാന്‍ഷ്യന്‍ സര്‍വീസസ് (0.64%), ബാങ്കിങ് (0.58%), ടെക് (0.53%) എന്നിങ്ങനെയാണ് ഇതരവിഭാഗങ്ങളുടെ പ്രകടനം. എഫ്.എം.സി.ജി, വാഹനം, മെറ്റല്‍ അധിഷ്ഠിത ഓഹരികള്‍ ഇന്നലെ അപായരേഖയിലായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *