റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭക്ഷ്യവിഷബാധ : സർക്കാരിനെതിരെ വിമർശനവുമായി നടൻ ഷോബി തിലകൻ

January 5, 2023 - 6:59 am

തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച തനിക്കും കുടുംബത്തിനും ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് പൊലീസിലും ഭക്ഷ്യസുരക്ഷാ വകുപ്പിലും പരാതി നൽകി 10 വർഷമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നടൻ ഷോബി തിലകൻ..2012 ജൂലായ് മാസത്തിലാണ് തനിക്ക് ഈ ദുരനുഭവം ഉ.ണ്ടായത്. ഇക്കാലയളവിൽ പരാതിയിൽ യാതൊരു നടപടിയുമുണ്ടായില്ല. കേസ് ഒതുക്കി തീർക്കാൻ ഉന്നതർ ഇടപെട്ടെന്നും ഷോബി തിലകൻ ആരോപിച്ചു..

ഒരു മരണം സംഭവിച്ചാൽ പിന്നീട് കുറച്ച് ദിവസത്തേക്ക് പരിശോധനകൾ കർശനമാക്കും. പഴകിയ ഭക്ഷണങ്ങൾ പിടികൂടി അടപ്പിച്ച ഹോട്ടലുകൾ രണ്ട് ദിവസം കഴിഞ്ഞാൽ നമ്മളെ നോക്കി ചിരിച്ചുകൊണ്ട് വീണ്ടും തുറക്കും. എന്റെ പരാതി തന്നെ ഇതിന് ഉദാഹരണമാണ്. ഷോബി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കും കുടുംബത്തിനും ഭക്ഷ്യവിഷബാധയേറ്റ അതേ ദിവസം അതേ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ച സച്ചിൻ എന്ന യുവാവ് മരണപ്പെട്ടതോടെയാണ് വിഷയത്തിന്റെ ഗൗരവം താൻ തിരിച്ചറിയുന്നതെന്ന് ഷോബി തിലകൻ പറയുന്നു. ബാംഗ്ലൂരിലേക്ക് പോകുന്ന വോൾവോ ബസിന് മറ്റ് സ്‌റ്റോപ്പുകൾ ഇല്ലാതിരുന്നതിനാൽ കൈ നനയാതെ കഴിക്കാവുന്ന ആഹാരം എന്ന നിലയിലാണ് ഷവർമ ഓർഡർ ചെയ്തത്. ഒന്നിലധികം ഷവർമ യുവാവ് വാങ്ങിയിരുന്നു. ശുചിമുറിക്കും കട്ടിലിനുമിടയിലാണ് ആ ചെറുപ്പക്കാരൻ മരിച്ച് കിടന്നിരുന്നത്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്ന് ഇതെല്ലാം തെളിയിക്കുന്നുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *