റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൗമാര കലാകിരീടം കോഴിക്കോടിന്

January 8, 2023 - 7:21 am

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 945 പോയിന്റ് നേടി കോഴിക്കോടിന് തിളങ്ങുന്ന വിജയം. 925 പോയിന്റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റോടെ തൃശ്ശൂർ മൂന്നാമതെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്കൂൾ 90 പോയിൻറോടെ ഒന്നാമതെത്തി. 71 പോയിൻറ് നേടിയ കാഞ്ഞങ്ങാട് ദുർഗാ എച്ച് എസ് എസിനാണ് ഹയർ സെക്കന്ററിയിലെ ഒന്നാം സ്ഥാനം.

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഗായിക കെ എസ് ചിത്രയായിരുന്നു മുഖ്യാതിഥി. അടുത്ത വർഷത്തെ കലോൽസവത്തിന്റെ ഭക്ഷണ മെനുവിൽ മാംസാഹാരവും ഉണ്ടാകുമെന്ന പ്രഖ്യാപനവും കലോൽസവ മാനുവൽ പരിഷ്കരണവും സമാപന വേദിയിലും വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *