റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിലെ ആരോഗ്യ സംവിധാനം മികവുറ്റത് – മന്ത്രി എ.കെ.ശശീന്ദ്രൻ

January 16, 2023 - 8:48 pm

സംസ്ഥാനത്തെ ആരോഗ്യ സംവിധാനം മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ മികവുറ്റതാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ പെയിൻ ആന്റ് പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം കണ്ണാടി പൊയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.സി.കെ. അഫ്സൽ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി, വികസന കാര്യ ചെയർമാൻ ഷാജി.കെ. പണിക്കർ, ക്ഷേമകാര്യ ചെയർ പേഴ്സൺ കെ.കെ.പ്രകാശിനി, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ ഹരീഷ് ത്രിവേണി, മെമ്പർമാരായ കെ.പി. ദിലീപ് കുമാർ, സാജിത കൊല്ലരുകണ്ടി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ.എം.എൻ. അപർണ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ബിനു. പി.ബാലൻ നന്ദിയും പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *