റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രവീണ്‍ റാണ 10 ദിവസം പോലീസ് കസ്റ്റഡിയില്‍

January 20, 2023 - 8:14 pm

തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ 10 ദിവസം പോലീസ് കസ്റ്റഡിയില്‍. 28 ന് വൈകിട്ട് അഞ്ചിന് കസ്റ്റഡി അവസാനിക്കും. പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അഡീ. ജില്ലാക്കോടതി ജഡ്ജി ടി.കെ. മിനിമോള്‍ അനുവദിച്ചു. റാണയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈമാസം 30 ലേക്കു നീട്ടി. പാലക്കാട്, വിയ്യൂര്‍ സ്‌റ്റേഷനുകളിലെ 15 കേസുകളില്‍ കൂടി റാണയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതി അനുവദിച്ചു.

പ്രവീണ്‍ റാണ നിക്ഷേപകരുടെ പണം കടത്തിയ വഴികളും റാണയുടെയും ബിനാമികളുടെയും പേരിലുള്ള 12 വസ്തുവകകളെക്കുറിച്ചുള്ള വിവരങ്ങളും തൃശൂര്‍ ഈസ്റ്റ് പോലീസിനു ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നതോടെ തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ. നിക്ഷേപകരുടെ പണം ബിസിനസില്‍ നിക്ഷേപിച്ചതായാണു റാണ പറയുന്നത്. ഇയാളുടെ കേരളത്തിലെ ഓഫീസുകളിലും വീടുകളിലും അടുത്ത കൂട്ടാളികളുടെ വീടുകളിലും പോലീസ് നടത്തിയ റെയ്ഡുകളില്‍ നിക്ഷേപം സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തിരുന്നു. മുംബൈയിലെ അയാന്‍ വെല്‍നെസില്‍ റാണ 16 കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തി. ഇതിനു പുറമേ സ്വന്തം പേരിലും കൂട്ടാളികളുടെ പേരിലും കേരളത്തിലും പുറത്തും ഭൂസ്വത്തുക്കള്‍ സ്വന്തമാക്കുകയും ഡാന്‍സ് ബാറുകളില്‍ നിക്ഷേപം നടത്തുകയും ചെയ്തതായാണു വിവരം. പണമായി കോടികള്‍ പലര്‍ക്കും കൈമാറിയതായും സൂചനയുണ്ട്.

അതിനിടെ, റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എ.എസ്.ഐ: സാന്റോയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ”ചോരന്‍” എന്ന ചിത്രം സംവിധാനം ചെയ്തത് അനുമതിയില്ലാതെയാണെന്നു ചൂണ്ടിക്കാട്ടിയാണ് റേഞ്ച് ഡി.ഐ.ജിയുടെ നടപടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *