റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാലിക്കറ്റ് വിദൂരവിഭാഗം കലാ-കായികമേള: സോണല്‍ മത്സരങ്ങള്‍ 26 മുതല്‍

January 23, 2023 - 9:26 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം കലാ-കായികമേളയിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കുള്ള സോണല്‍തല സ്‌ക്രീനിങ് മത്സരങ്ങള്‍ ജനുവരി 26 മുതല്‍ 29 വരെ നടക്കും. ഫോട്ടോഗ്രാഫി ഒഴികെയുള്ള സ്‌റ്റേജിതര മത്സരങ്ങളും ഇതോടൊപ്പം സോണുകളില്‍ നടത്തും. കോഴിക്കോട്, വയനാട് (എ സോണ്‍), മലപ്പുറം (ബി സോണ്‍), തൃശൂര്‍ (സി സോണ്‍), പാലക്കാട് (ഡി സോണ്‍) എന്നിങ്ങനെയാണ് സോണല്‍ മത്സരങ്ങള്‍. ജനുവരി 26, 27 തീയതികളില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍, ഫുട്‌ബോള്‍ മത്സരങ്ങളും ജനുവരി 29ന് ഭരതനാട്യം, പ്രസംഗം, നാടോടിനൃത്തം (പെണ്‍കുട്ടികള്‍), കുച്ചിപ്പുടി, ലളിതസംഗീതം (ആണ്‍/പെണ്‍), മാപ്പിളപ്പാട്ട് (ആണ്‍ / പെണ്‍), മോണോ ആക്ട്, പദ്യം ചൊല്ലല്‍ ( മലയാളം, ഇം ീഷ് , അറബിക്), ദേശഭക്തിഗാനം, സംഘഗാനം, നാടന്‍പാട്ട്, ഒപ്പന, വട്ടപ്പാട്ട്, തിരുവാതിരക്കളി എന്നീ സ്‌റ്റേജ് മത്സരങ്ങളുമാണു നടത്തുന്നത്. ഈ ഇനങ്ങളില്‍ സ്‌ക്രീന്‍ ചെയ്യപ്പെടുന്നവര്‍ക്കാണ് ജനുവരി 31 മുതല്‍ ഫെബ്രുവരി നാലു വരെ സര്‍വകലാശാല കാമ്പസില്‍ നടത്തുന്ന കലാ-കായികമേളയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവുക. മറ്റ് മത്സര ഇനങ്ങള്‍ക്ക് സ്‌ക്രീനിങ് ഇല്ലാതെ തന്നെ പങ്കെടുക്കാം. ഫോട്ടോഗ്രാഫി ഒഴികെയുള്ള സ്‌റ്റേജിതര മത്സരങ്ങള്‍ ജനുവരി 28ന് വിവിധ സോണുകളില്‍ പൂര്‍ത്തിയാക്കും.

സോണല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്: എ സോണ്‍ – 9847439996, 9847972790, 9846056638, ബി സോണ്‍ – 9447927911, 9633907770, 9447423050, സി സോണ്‍ – 9895865424, 9847055506ഡി സോണ്‍ – 9961333503, 9847544570, എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. സോണല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ പ്രിന്റൗട്ടും വിദൂര വിദ്യാഭ്യാസ വിഭാഗം ഐ ഡി കാര്‍ഡും ഹാജരാക്കണം.സോണല്‍ തല സ്‌ക്രീനിങ്ങിനു ശേഷമുള്ള കായിക മത്സരങ്ങള്‍ ജനുവരി 31, ഫെബ്രുവരി 1, ഫോട്ടോഗ്രാഫി മത്സരം ഫെബ്രുവരി 2, സ്‌റ്റേജ് മത്സരങ്ങള്‍ ഫെബ്രുവരി 2, 3, 4 തിയതികളില്‍ സര്‍വകലാശാല കാമ്പസില്‍ നടക്കും. സോണല്‍ മത്സരങ്ങളുടെ വിശദവിവരങ്ങള്‍ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04942407356.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *