റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനുവരി 26ന് ജില്ലകളില്‍ ‘ലഹരിയില്ലാ തെരുവ്’

January 24, 2023 - 9:48 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്റെ രണ്ടാം ഘട്ടം സമാപനദിനമായ ജനുവരി 26 ന് എല്ലാ ജില്ലകളിലും ‘ലഹരിയില്ലാ തെരുവ്’ പരിപാടി സംഘടിപ്പിക്കും. ജില്ലയിലെ ഒരു പ്രധാന വീഥിയിലായിരിക്കും പരിപാടി സംഘടിപ്പിക്കുക. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ലഹരിക്കെതിരെ സന്ദേശം ഉള്‍ക്കൊള്ളുന്ന വിവിധ കലാ-കായിക പരിപാടികള്‍ സംഘടിപ്പിക്കും. 2022 ഒക്ടോബര്‍ ആറിനാണ് നോ ടു ഡ്രഗ്സ് എന്ന പേരില്‍ സര്‍ക്കാര്‍ വിപുലമായ പ്രചാരണം ആരംഭിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *