റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാചക വാതകം ഇനി പൈപ്പുകളിലൂടെ വീടുകളില്‍- എല്‍.സി.എന്‍.ജി. പ്രവര്‍ത്തനം ആരംഭിച്ചു

January 24, 2023 - 9:56 pm

തിരുവനന്തപുരം: വീടുകളില്‍ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി എല്‍.സി.എന്‍.ജി. (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 30,000 വീടുകളിലേക്കും 150- ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലേക്കും ദ്രവീകൃത ഇന്ധനം പൈപ്പ്‌ലൈന്‍ ശൃംഖലയിലൂടെ എത്തിക്കും. കൊച്ചുവേളിയിലെ ദ്രവീകൃത കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് സ്റ്റേഷന്‍ തിരുവനന്തപുരം ജില്ലയിലെയും തെക്കന്‍ കൊല്ലത്തെയും വീടുകളിലേക്കും വ്യവസായശാലകളിലേക്കും, ചേര്‍ത്തലയിലെ സ്റ്റേഷന്‍ ആലപ്പുഴ, നോര്‍ത്ത് കൊല്ലം ഭാഗങ്ങളിലും പ്രകൃതി വാതകം എത്തിക്കും. പരിസ്ഥിതി സൗഹൃദ ഇന്ധനമാണെന്നത് മാത്രമല്ല, നിലവിലുള്ള ഇന്ധനങ്ങളേക്കാള്‍ ഉപയോഗിക്കാന്‍ സൗകര്യപ്രദവും ലാഭകരവും അപകട സാധ്യതയില്ലാത്തതുമാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *