റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആദായനികുതി: കൈയടിക്കു പിന്നാലെ ആശയക്കുഴപ്പം

February 2, 2023 - 10:07 am

ന്യൂഡല്‍ഹി: ആദായനികുതി പരിധി ഏഴു ലക്ഷം രൂപയായി ഉയര്‍ത്തിയെന്ന നിര്‍മല സീതാരാമന്റെ പ്രഖ്യാപനം കൈയടിയോടെയാണു പാര്‍ലമെന്റ് സ്വീകരിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ ധനമന്ത്രി ”പുതിയ പദ്ധതി” എന്നു കൂടി സൂചിപ്പിച്ചതോടെ ആശയക്കുഴപ്പമായി. നികുതി നവീകരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 2020ല്‍ പുതിയ നികുതി സംവിധാനം അവതരിപ്പിച്ചിട്ടും ഭൂരിഭാഗം ആളുകളും അതിലേക്കു മാറിയിരുന്നില്ല. പഴയ പദ്ധതിയില്‍ ലൈഫ് ഇന്‍ഷുറന്‍സ്, കെട്ടിടവാടക, ട്യൂഷന്‍ ഫീസ് എന്നിവയ്ക്ക് ലഭിച്ചിരുന്ന ഇളവ് പുതിയ പദ്ധതിയില്‍ ലഭിക്കില്ല എന്നതായിരുന്നു ഒരു പരാതി.

പുതിയ പദ്ധതിയിലേക്കു മാറാന്‍ വ്യക്തികള്‍ക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇനി മുതല്‍ പുതിയ പദ്ധതിയാകും നടപ്പാക്കുക. പഴയ നികുതി നിര്‍ണയ സംവിധാനത്തില്‍ തുടരേണ്ടവര്‍ പ്രത്യേക ഓപ്ഷന്‍ നല്‍കമെന്നു ധനമന്ത്രി അറിയിച്ചു.
പുതിയ പദ്ധതിയിലേക്ക് മാറുമ്പോള്‍ ഏഴു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് നികുതി അടയ്‌ക്കേണ്ടതില്ല. എന്നാല്‍ ഏഴു ലക്ഷത്തിനു മുകളില്‍ വരുമാനം ഉള്ളവര്‍ മൂന്നു ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി അടയ്‌ക്കേണ്ടിവരും.

അതേസമയം, പുതിയ പദ്ധതിയിലേക്കു മാറുന്ന ഇടത്തരക്കാര്‍ ആദായനികുതി ഇളവിനായുള്ള നിക്ഷേപസാധ്യതകള്‍ക്കുപരിയായി പണം കൂടുതല്‍ വിനിയോഗിക്കുമെന്നത് പൊതുവിപണിയില്‍ കൂടുതല്‍ പണമെത്താന്‍ സഹായിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഒന്‍പതു ലക്ഷം രൂപ വരുമാനമുള്ള ഒരു വ്യക്തിക്ക് 45,000 രൂപ മാത്രമാകും ആദായനികുതിയായി നല്‍കേണ്ടി വരികയെന്നാണു ധനമന്ത്രി പറയുന്നത്. മുമ്പ് ഇത് 60,000 രൂപയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *