പേരാമ്പ്ര: ബസ് സ്റ്റാന്‍ഡില്‍ മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് സ്വദേശി അന്‍സാര്‍ (30), കൂത്താളി സ്വദേശി ശ്രീലത (58), നൊച്ചാട്ടെ സിറാജ് (38) എന്നിവരാണ് നായയുടെ കടിയേറ്റ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.