റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രവേശിച്ചവര്‍ക്കെതിരെ കേസ്

February 2, 2023 - 8:54 pm

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ച മൂന്നു പേര്‍ക്കെതിരെ മുല്ലപ്പെരിയാര്‍ പോലീസ് കേസെടുത്തു. കുമളി സ്വദേശികളായ രാജന്‍, രഞ്ജു, സതീശന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അതീവ സുരക്ഷ മേഖലയില്‍ അതിക്രമിച്ചു കടന്നതിനാണ് കേസ്. മൂന്നു പേരും ലോറി ക്ലീനര്‍മാരാണ്. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി മെറ്റല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അണക്കെട്ടിലേക്ക് വള്ളക്കടവ് വഴി കൊണ്ടു പോകാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയിരുന്നു. നാലു വാഹനങ്ങളിലായാണ് സാധനങ്ങള്‍ കൊണ്ടു പോയത്. ഇതില്‍ മൂന്നു ലോറികളിലെ ക്ലീനര്‍മാരാണ് ഇവര്‍. അനുമതിയില്ലാതെ അണക്കെട്ടില്‍ പ്രവേശിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡിെവെ.എസ്.പിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *