റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ലോക അര്‍ബുദദിനം കളക്ടര്‍ ഉദ്ഘാടനം ചെയ്തു

February 5, 2023 - 10:41 am

ലോക അര്‍ബുദ ദിനത്തോടനുബന്ധിച്ച് കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ സംഘടിപ്പിച്ച അര്‍ബുദ ദിനാചരണം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബാലതാരം ആന്‍സു മരിയ തോമസ് അര്‍ബുദ രോഗികള്‍ക്കായി തന്റെ മുടി ദാനംചെയ്തു. 

ഡോ. പി.ജി ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. നടി സീമ ജി നായര്‍, കാന്‍സര്‍ സര്‍വൈവല്‍ ഗ്രൂപ്പില്‍ അംഗമായ സാറാമ്മ, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ സര്‍വൈവല്‍സ് ഗ്രൂപ്പ് പ്രസിഡന്റ് മായാ മുരളീധരന്‍, ഡോ. പോള്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയെകുറിച്ച് ജോജോ ജോര്‍ജ് ബോധവല്‍കരണ ക്ലാസ് നയിച്ചു. മിറക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്റെ ഭാഗമായി രോഗികള്‍ക്ക്  വിഗും ദാനം ചെയ്തു. തുടര്‍ന്ന് വോയ്‌സ് ഓഫ് മെലഡി ഗ്രൂപ്പിന്റെ ഗാനമേളയും നടത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *