റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനതല തദ്ദേശദിനാഘോഷം; പ്രതിനിധികളെ വരവേല്‍ക്കുക ബി.കെ ഹരിനാരായണന്റെ വരികള്‍

February 6, 2023 - 10:46 pm

ഫെബ്രുവരി 18,19 തിയതികളില്‍ തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് സംഘാടക സമിതി ഒരുക്കുന്നത് സംഗീത സാന്ദ്രമായ വരവേല്‍പ്. ദിനാഘോഷത്തിന്റെ സ്വാഗത ഗാനത്തിന് വരികള്‍ രചിക്കുന്നത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണനാണ്. ശിവരാമന്‍ നാഗലശ്ശേരിയാണ് വരികള്‍ക്ക് ഈണം പകരുന്നത്. തൃത്താലയുടെ മണ്ണിലേയ്ക്ക് ഒഴുകിയെത്തുന്ന കേരളത്തിന്റെ പരിച്ഛേദത്തിന് നിളാ തീരത്തിന്റെ ഹൃദയംഗമമായ സ്വാഗതം ആശംസിക്കുന്നതാണ് ഗാനം. ‘മാനവ കേരളമിവിടെ വരുന്നൂ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചിട്ടപ്പെടുത്തലും പരിശീലനവുമൊക്കെയായി അണിയറ പ്രവര്‍ത്തകരും ഗായകരുമൊക്കെ തിരക്കിലാണ്. തൊട്ടടുത്ത ദിവസങ്ങളിലായി പശ്ചാത്തല സംഗീതമൊരുക്കലും ആലാപന പരിശീലനവുമൊക്കെ പൂര്‍ത്തിയാക്കും. ആറു ഗായകരാണ് ആദ്യഘട്ടത്തില്‍ സംവിധായകനൊപ്പം ഗാനം ചിട്ടപ്പെടുത്തലിനും പരിശീലനത്തിനുമുള്ളത്. അദ്ധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും ജനപ്രതിനിധികളുമടക്കം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗായകര്‍ വരും ദിവസങ്ങളില്‍ സംഘത്തിനൊപ്പം ചേരും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *