കട്ടപ്പന : നമ്മൾ സമ്പാദിക്കുന്നജ്ഞാനമാണ് ഏറ്റവും വലിയ ധനമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്. മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യൽ സർവിസ് സ്കീമിന്റെ പ്രഥമ ത്രിദിന സഹവാസ ക്യാമ്പിൽ സാംസ്‌കാരിക സമ്മേളനം. ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്‌ടർ. നമ്മൾ സമ്പാദിക്കുന്ന ജഞാനം എന്നും നമ്മോടുകൂടെ ഉണ്ടാകും. അത് ആർക്കും അപഹരിക്കാൻ സാധിക്കുകയില്ല. മറ്റുള്ളവരെ സ്നേഹിച്ചും സഹായിച്ചുംകൊണ്ട് എന്നും സന്തോഷത്തോടെയിരിക്കുവാൻ കളക്ടർ കുട്ടികളെ ഉദ്ബോധിപ്പിച്ചു.
കോവിൽമല രജാവ് രാമൻ രാജമന്നാൻ മുഖ്യ അതിഥിയായിരുന്നു. സ്കൂളിലെ മികച്ച, വിദ്യാർത്ഥി കർഷകനായ ഹെവിൻ ജോമോനെ ചടങ്ങിൽ ആദരിച്ചു. ഹെഡ്മാസ്റ്റർ ശിവകുമാർ പി പി, നാഗേന്ദ്രൻ എസ്, പ്രിൻസ് മറ്റപ്പള്ളി,ജെയ്‌മോൻ അഴകംപറമ്പിൽ, ലിൻസി ജോർജ്, എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ ലഹരിവിരുദ്ധപ്രവർത്തനങ്ങൾക്ക് റിട്ട. എക്സൈസ് ഓഫീസർ അബ്‌ദുൾ ജബ്ബാറും, ജയ് കിസാൻ കാർഷിക ശില്പശാലയ്ക്ക് കാഞ്ചിയാർ അസി.കൃഷി ഓഫീസർ മനോജ് അഗസ്റ്റിനും, പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി നടത്തിയ ഉത്പന്ന -കരകൗശല നിർമ്മാണ പരിശീലനത്തിന് വർക്ക് എക്സ്സ്‌പീരിയൻസ് ജില്ലാ കോഡിനേറ്റർ ആനന്ദ് സി യും, പ്ലാസ്റ്റിക് വിമുക്ത- മാലിന്യസംസ്കരണപ്രവർത്തനങ്ങൾക്ക് സെബാസ്റ്റ്യൻ ജോർജും, വ്യക്തിത്വ വികസന പരിശീലനത്തിന് ‘ഇല “ഫൗണ്ടേഷൻ പ്രസിഡന്റും, കാർട്ടുണിസ്റ്റും നാഷണൽ അവാർഡ് ജേതാവുമായ സാജിദാസ് മോഹനും നേതൃത്വം നൽകി.
യോഗ പരിശീലനം, പച്ചക്കറിത്തോട്ടനിർമ്മാണം, ഭവന സന്ദർശനം കുട്ടികളുടെ കലാപരിപാടികൾ മുതലായ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നത്. കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, വൈസ് പ്രസിഡന്റ് സാലി ജോളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജലജ വിനോദ്,മെമ്പർമാരായ തങ്കമണി സുരേന്ദ്രൻ, ലിനു ജോസ്, റോയ് എവറസ്റ്റ്, സ്കൂൾ പ്രിൻസിപ്പൽ സിന്ധു എസ് നായർ, തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. പരിപാടികൾക്ക് സ്കൂൾസോഷ്യൽ സർവിസ് സ്കീം കോ ഓഡിനേറ്റർ ലിൻസി ജോർജ്, വിഷ്ണു വിജയൻ എന്നിവർ നേതൃത്വം നൽകി
