തിരുവനന്തപുരം: സംസ്ഥാനത്തെ നദികളുടെ ഒഴുക്ക് മെച്ചപ്പെടുത്തി വെള്ളപ്പൊക്കം ഒഴിവാക്കാന്‍ സമഗ്രമായ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയില്‍ അറിയിച്ചു. ഇതിനായി വിശദപഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു. സനീഷ്കുമാര് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഓരോ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കും ഓരോ നദിയുടെ ചുമതല നല്‍കുന്നതും ആലോചിക്കുന്നുണ്ട്. അവര്‍ വിശദമായി പരിശോധിച്ച് നദിയിലെ മണലും ചെളിയും നീക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം ചാലക്കുടി പുഴയ്ക്കും അത്തരമൊരു സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
