റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിദാ ഫാത്തിമയുടെ കുടുംബത്തിന് കൂടുതല്‍ സഹായമെത്തിക്കും

February 8, 2023 - 3:20 pm

തിരുവനന്തപുരം: ദേശീയ സബ്ജൂനിയര്‍ സൈക്കിള്‍ പോളോ മത്സരത്തിനു പോയി മഹാരാഷ്ട്രയില്‍ മരിച്ച നിദാ ഫാത്തിമയുടെ കുടുംബത്തിനു വേണ്ട സഹായം നല്‍കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിയമസഭയില്‍ ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. എച്ച്. സലാമിന്റെ ഉപക്ഷേപത്തിനാണ് മന്ത്രിയുടെ മറുപടി.

കായികരംഗത്ത് അസോസിയേഷനുകള്‍ തമ്മിലുള്ള കിടമത്സരമാണ് ഇത്തരം സംഭവങ്ങള്‍ക്ക് വഴിവയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശീയ സബ് ജൂനിയര്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്രയില്‍ എത്തിയ നിദാ ഫാത്തിമയുടെ മരണം ഏറെ വിഷമിപ്പിച്ച ഒരു സംഭവമായിരുന്നു. അന്ന് സംസ്ഥാന സര്‍ക്കാരിന് കഴിയുന്നതൊക്കെ ചെയ്തു. അടിയന്തിര ധനസഹായമായി 3 ലക്ഷം രൂപ കുടുംബത്തിന് നല്‍കി. പാവപ്പെട്ട കുടുംബമാണ് നിദയുടേത്. അച്ഛന്‍ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. സ്വന്തമായി വീടില്ല.

സംഭവത്തെക്കുറിച്ച് സൈക്കിള്‍ പോളോ അസോസിയേഷനോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരേ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് വീണ്ടും മഹാരാഷ്ട്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *