റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിറിയയ്ക്ക് സഹായം എത്തിക്കാന്‍ ഇന്ത്യ

February 8, 2023 - 4:02 pm

ന്യൂഡല്‍ഹി: ഭൂകമ്പക്കെടുതിയില്‍ വലയുന്ന സിറിയയ്ക്ക് സഹായമെത്തിക്കാന്‍ ഇന്ത്യ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സിറിയന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ജീവന്‍രക്ഷാ ഔഷധങ്ങളും മെഡിക്കല്‍ ഉപകരണങ്ങളുമായി സിറിയയിലേക്ക് വിമാനം അയയ്ക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ നിര്‍ദേശപ്രകാരമാണു വി. മുരളീധരന്‍ എംബസി സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ അനുശോചന സന്ദേശവും കൈമാറി. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം തുര്‍ക്കിയിലേക്ക് രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം തിരിച്ചു. ദുരിതബാധിതര്‍ക്കുള്ള മരുന്ന്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവയുമായാണ് സംഘം എത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *