റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അപകീര്‍ത്തി പ്രസ്താവന: കെ. സുധാകരന്‍, പി.പി. ചിത്തരഞ്ജന്‍ എന്നിവര്‍ക്കെതിരേ കേസ്

February 8, 2023 - 11:37 am

ആലപ്പുഴ: ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിനെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, ആലപ്പുഴ എം.എല്‍.എ: പി.പി. ചിത്തരഞ്ജന്‍ എന്നിവര്‍ക്കെതിരേ ബി.ജെ.പി. സംസ്ഥാന വക്താവ് ആര്‍. സന്ദീപ് വാചസ്പതി ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
പരാതിക്കാരന്റെ മൊഴിയെടുക്കാനായി കേസ് അടുത്ത മാസം മൂന്നിലേക്കു മാറ്റി. ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്നു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ നീതിന്യായ കോടതികളും അന്വേഷണ കമ്മിഷനുകളും തള്ളിക്കളഞ്ഞ ആരോപണം വീണ്ടും ഉന്നയിച്ചതു സമൂഹത്തില്‍ വേര്‍തിരിവു സൃഷ്ടിക്കാനും സ്പര്‍ധ വളര്‍ത്താനുമുള്ള ദുരുദ്യേശ്യത്തോടു കൂടിയാണ്. ഇത് ആര്‍.എസ്.എസിനെയും സംഘ പരിവാര്‍ സംഘടനകളെയും പറ്റി സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ഇതിനെതിരേ ക്രിമിനല്‍ നടപടിക്രമം 190 എ, 199 വകുപ്പുകള്‍ അനുസരിച്ചു മാനനഷ്ടക്കേസ് എടുത്തു വിചാരണ നടത്തണമെന്ന് സന്ദീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അഡ്വ. പ്രതാപ് ജി. പടിക്കല്‍, അഡ്വ. ഹരീഷ് കാട്ടൂര്‍ എന്നിവര്‍ മുഖാന്തിരമാണു കേസ് നല്‍കിയിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *