റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എയ്ഡഡ് സ്‌കൂള്‍ നിയമനം: വിധി നടപ്പാക്കുന്നത് പരിശോധിക്കും

February 8, 2023 - 9:10 am

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളില്‍ 2018 നവംബര്‍ മുതലുണ്ടായ ഒഴിവുകളില്‍ ഭിന്നശേഷി സംവരണനിയമം പാലിച്ചശേഷമേ മറ്റു നിയമനങ്ങള്‍ പാടുള്ളുവെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരായ ഹൈക്കോടതിയുടെ ഇടക്കാല വിധി നടപ്പാക്കുന്നതിനെക്കുറിച്ചു പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. അഡ്വക്കേറ്റ് ജനറലിനോട് ഇതുസംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ടി.വി. ഇബ്രാഹിമിന്റെ ഉപക്ഷേപത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.

എയ്ഡഡ് മേഖലയില്‍ ഭിന്നശേഷി സംവരണം പാലിക്കുന്നതു സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരേ തന്നെയാണ് കഴിഞ്ഞ ഡിസംബറില്‍ ഇടക്കാല വിധി പുറപ്പെടുവിച്ചതെന്ന് മന്ത്രി പറഞ്ഞു. അതുപ്രകാരം നിലവിലുള്ള ഒഴിവുകള്‍ അഡ്ജസ്റ്റ് ചെയ്തും നേരത്തെയുള്ള വിധിയിലെ നിര്‍ദ്ദേശം പാലിച്ചും മറ്റു നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാമെന്നാണ് ഉത്തരവ്. ആ വിധിന്യായം നടപ്പാക്കുന്നതു സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭ്യമാകുന്ന മുറയ്ക്ക് നിയമനങ്ങള്‍ അംഗീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *