റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭൂകമ്പം; തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുന്നു

February 8, 2023 - 10:16 am

തുർക്കി: ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുന്നു. ഇരുരാജ്യങ്ങളിലുമായി 7,900 പേർ കൊല്ലപ്പെട്ടെന്ന് ഏറ്റവും പുതിയ കണക്ക്.
തുർക്കിയിൽ മാത്രം ഇതുവരെ നഷ്ടമായത് 5,900 ജീവനുകൾ. അടിയന്തരസഹായവുമായി ലോകരാജ്യങ്ങൾ തുർക്കിയിലും സിറിയയിലുമെത്തി. 

വടക്കൻ സിറിയയിൽ മരണസംഖ്യ 1,900 കടന്നു തുർക്കിയിൽ പരുക്കേറ്റവരുടെ എണ്ണം 32,000 പിന്നിട്ടു. മരണ സംഖ്യ ഇനിയും കൂടുമെന്ന് തുർക്കിയുടെ ആരോഗ്യ മന്ത്രി അറിയിച്ചു. നിലം പൊത്തിയത് പതിനോരായിരത്തിലേറെ കെട്ടിടങ്ങൾ. ഇരുരാജ്യങ്ങളിലൂമായി ലക്ഷക്കണക്കിന് പേരെ ഭൂകമ്പം ബാധിച്ചു. ഇരുപത്തി അയ്യായിരത്തിലേറേപ്പേർ രക്ഷാപ്രവർത്തകർ തുർക്കിയിലെത്തി. കൊടും തണുപ്പും തകർന്ന റോഡുകളും രക്ഷാദൗത്യത്തെ കൂടുതൽ ദുഷ്‌കരമാക്കി. അടിയന്തര രക്ഷാപ്രവർത്തനത്തിനും ചികിൽസക്കുമായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തുർക്കിയിലും സിറിയയിലുമെത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *