റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിതുരയിൽ 74-കാരിയെ ബലാത്സംഗം ചെയ്ത കേസിൽ അയൽവാസി പിടിയിൽ

February 10, 2023 - 12:32 pm

തിരുവനന്തപുരം: വിതുരയിൽ 74-കാരിയെ പീഡിപ്പിച്ച 57 കാരനെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വൃദ്ധയുടെ അയൽവാസി കൂടിയാണ് പ്രതി. വിതുര കല്ലാർ സ്വദേശി ഉണ്ണി (57) 09/02/23 വ്യാഴാഴ്ച രാത്രിയോടെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. 09/02/23 വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ കല്ലാർ സ്വദേശിയായ 74 കാരിയായ വൃദ്ധയുടെ വീട്ടിൽ മദ്യപിച്ച് വീട്ടിൽ എത്തിയ ഉണ്ണി വൃദ്ധയെ വീട്ടിലെ  കിടപ്പുമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് വൃദ്ധയുടെ ആരോഗ്യസ്ഥിതി വഷളാവുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇവർ പിന്നീട് വിതുര താലൂക്കാശുപത്രിയിൽ എത്തി ചികിത്സ തേടി. ആശുപത്രിയിലെ ഡോക്ടർമാർ വിതുര പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.  ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. 09/02/23 വ്യാഴാഴ്ച രാത്രി തന്നെ ഉണ്ണിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ അടിപിടി കേസിലും ചാരായം വാറ്റ് കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *