റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതിനൊന്നുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

February 11, 2023 - 8:02 pm

മലപ്പുറം: വണ്ടൂരില്‍ പതിനൊന്നുകാരിയെ സ്‌കൂളിന്റെ മൂത്രപ്പുരയുടെ പിന്‍വശത്തെ കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ വണ്ടൂര്‍ കുന്നുമ്മല്‍ സവാഫിനെ(29)യാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പതിനൊന്നുകാരി സ്‌കൂളിലെ ശുചിമുറിയില്‍നിന്നു മൂത്രമൊഴിച്ച് പുറത്തിറങ്ങിയ സമയം പ്രതി കുട്ടിയുടെ കൈപിടിച്ച് സ്‌കൂളിന്റെ മൂത്രപ്പുരയുടെ പിന്‍വശത്തുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി ഉപദ്രവിക്കുകയും ഈ വിവരം മറ്റാരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
പെണ്‍കുട്ടി തുടര്‍ന്ന് രണ്ടു ദിവസം സ്‌കൂളില്‍ പോയില്ല. ഇതു കഴിഞ്ഞ് സ്‌കൂളില്‍ ചെന്നപ്പോള്‍ ക്ലാസ് ടീച്ചറായ അധ്യാപികയാണു കുട്ടിയില്‍വന്ന മാറ്റം ശ്രദ്ധിച്ചത്. തുടര്‍ന്നു അധ്യാപിക കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയുമായിരുന്നു.

പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *