റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാല് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍

February 13, 2023 - 11:57 am

ന്യൂഡല്‍ഹി: നാലു ഹൈക്കോടതികളിലേക്കു കൂടി ചീഫ് ജസ്റ്റിസുമാരെ നിയമിച്ചതായി കേന്ദ്രം. ട്വിറ്ററിലൂടെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവാണു പുതിയ നിയമനങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ജസ്റ്റിസ് സോണിയ ഗിരിധര്‍ ഗോക്കാനിയാണു ഗുജറാത്ത് ഹൈക്കോടതിയിലെ പുതിയ ചീഫ് ജസ്റ്റിസ്. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന സോണിയയെ കഴിഞ്ഞദിവസം ആക്ടിങ് ചീഫ്ജസ്റ്റിസായി നിയമിച്ചിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന അരവിന്ദ് കുമാറിനു സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചതിനു പിന്നാലെയായിരുന്നു നടപടി.
രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്തയാണു പുതിയ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ഒഡീഷ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജസ്‌വന്ത് സിങ്ങിനെ ത്രിപുര ഹൈക്കോടതിയിലും ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ്ങിനെ ജമ്മു കശ്മീര്‍-ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.

ഇന്നു രണ്ടു പുതിയ ജഡ്ജിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സുപ്രീം കോടതിയിലെ ഒഴിവുകളും നികത്തപ്പെടും. ജസ്റ്റിസുമാരായ രാജേഷ് ബിന്‍ഡാല്‍, അരവിന്ദ് കുമാര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ഇതോടെ സുപ്രീം കോടതിയിലെ ന്യായാധിപരുടെ അംഗബലം പരമാവധി സംഖ്യയായ 34-ല്‍ എത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *