റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസിന്റെ 138 രൂപ ചലഞ്ചിന് കൊച്ചിയില്‍ തുടക്കം

February 13, 2023 - 8:30 pm

കൊച്ചി: കോണ്‍ഗ്രസിന്റെ 138-ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. ഫണ്ടുശേഖരണത്തിനായുള്ള 138 രൂപ ചലഞ്ചിന് കൊച്ചിയില്‍ തുടക്കമായി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതിശീന്‍, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തന്റെ ശമ്പളത്തില്‍നിന്ന് 13,938 രൂപ നല്‍കി പദ്ധതിക്കു തുടക്കം കുറിച്ചു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ജനങ്ങളെ ആശ്രയിച്ചാണെന്നും പണം നല്‍കാന്‍ അദാനിമാരില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. സുതാര്യവും കാര്യക്ഷമവുമായ രീതിയില്‍ ഫണ്ടുശേഖരണ കാമ്പയിന്‍ നടത്താനാണു തീരുമാനിച്ചിട്ടുള്ളതെന്ന് അധ്യക്ഷത വഹിച്ച കെ.സുധാകരനും അറിയിച്ചു. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുകയാണ്. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിട്ടുണ്ട്. 138 ചലഞ്ചില്‍ പങ്കെടുക്കുന്ന ഓരോരുത്തരുടെയും ബൂത്ത്, മണ്ഡലം, അസംബ്ലി, ജില്ല അടക്കമുള്ള വിവരങ്ങള്‍ കെ.പി.സി.സിക്കു ലഭ്യമാവുന്ന തരത്തിലാണ് ആപ്പ് പ്രവര്‍ത്തിക്കുക. ഓരോ കമ്മിറ്റിക്കും നല്‍കിയിട്ടുള്ള ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയുന്നുണ്ടോയെന്നു വിലയിരുത്താനും ഇതിലൂടെ സാധിക്കും. മാര്‍ച്ച് 26 വരെയാണു കാലാവധി. ഒരു ബൂത്തില്‍നിന്നു കുറഞ്ഞത് 50 പേരെ ചേര്‍ത്തിരിക്കണമെന്ന സന്ദേശമാണ് നേതാക്കള്‍ക്കു നല്‍കിയിരിക്കുന്നത്. 138 രൂപയില്‍ കൂടുതല്‍ എത്ര തുക വേണമെങ്കിലും നല്‍കാം. ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്് പാര്‍ട്ടിയോടുള്ള അര്‍പ്പണ മനോഭാവമായി ഇതിനെ കാണുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *