റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

February 13, 2023 - 9:21 am

ഇസ്ലാമാബാദ്: പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് പിടിയിലായ യുവാവിനെ ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് തല്ലിക്കൊന്നു. തെരുവിലൂടെ നഗ്നനാക്കി വലിച്ചിഴച്ചശേഷമാരുന്നു അതിക്രൂര കൊലപാതകം. പഞ്ചാബ് പ്രവിശ്യയിലെ നങ്കാന സാഹിബ് ജില്ലയില്‍ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ മുഹമ്മദ് വാരിസാ (35) ണു കൊല്ലപ്പെട്ടത്. ഖുര്‍ആനെ അവഹേളിച്ചെന്നാരോപിച്ച് ശനിയാഴ്ചയാണ് വാരിസിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിവരം അറിഞ്ഞ് ജനക്കൂട്ടം പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. പ്രതിയെ വിട്ടുതരണമെന്നായിരുന്നു ആവശ്യം.

ഇതിനു പോലീസ് തയാറാകാതിരുന്നതോടെ പ്രകോപിതരായ ജനക്കൂട്ടം ഗേറ്റ് തകര്‍ത്ത് അകത്തേക്ക് ഇരച്ചുകയറി. ഇവരെ തടഞ്ഞുനിര്‍ത്താനാകാതെ പോലീസ് ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടു. പിന്നാലെ പ്രതിയെ കണ്ടെത്തിയ ജനം കൊല്ലുംമുമ്പ് നഗ്നനാക്കി തെരുവിലൂടെ വലിച്ചിഴച്ചു. മര്‍ദനത്തില്‍ വാരിസ് കൊല്ലപ്പെട്ടിട്ടും ജനരോഷം അടങ്ങിയില്ല. നിരവധിപേര്‍ മൃതദേഹത്തിനുനേരേ കല്ലുകള്‍ വലിച്ചെറിഞ്ഞു. വിവരം അറിഞ്ഞ് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം അഗ്നിക്കിരയാക്കുന്നതു തടഞ്ഞു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആള്‍ക്കൂട്ട ആക്രമണം തടയുന്നതില്‍ വീഴ്ച വരുത്തിയ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും അടിയന്തര അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. മതനിന്ദാ നിയമങ്ങളുടെ ദുരുപയോഗം തടയാന്‍ നടപടിയെടുക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനാ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ പാകിസ്താന്‍ ഉറപ്പ് നല്‍കി രണ്ടാഴ്ചയ്ക്കു ശേഷമാണ് ക്രൂരമായ ആക്രമണമുണ്ടായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *