റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി.ഐ.ടി.യു. അക്രമം; കര്‍ണാടകയിലേക്ക് പോകേണ്ട അവസ്ഥയെന്നു സ്ഥാപനമുടമ

February 14, 2023 - 8:59 pm

കണ്ണൂര്‍: സി.ഐ.ടി.യുക്കാരുടെ അക്രമസമരം മൂലം കടപൂട്ടി കര്‍ണാടകയിലേക്കു പോകേണ്ട അവസ്ഥയിലാണെന്നു പയ്യന്നൂര്‍, മാതമംഗലത്തെ ശ്രീപോര്‍ക്കലി സ്റ്റീല്‍സ് ഉടമ ടി.വി. മോഹന്‍ലാല്‍. കേരളത്തില്‍ വ്യവസായസംരംഭങ്ങള്‍ നടത്തിക്കൊണ്ടുപോകാനാവില്ലെന്ന് അനുഭവത്തില്‍നിന്നു ബോധ്യപ്പെട്ടതായും മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിക്ഷേപസൗഹൃദ സംസ്ഥാനമെന്നു സര്‍ക്കാര്‍ പറയുമ്പോഴും അതല്ല അനുഭവം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണു പ്രശ്‌നം രൂക്ഷം. തന്റെ കടയിലേക്കു ലോഡിറക്കുന്നതു തടയുകയും ആക്രമിക്കുകയും ചെയ്യുന്ന സി.ഐ.ടി.യുക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് തയാറാകുന്നില്ല. ഹൈക്കോടതിയുടെയോ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയോ വ്യവസ്ഥകള്‍ പാലിക്കാന്‍ സി.ഐ.ടി.യു. തയാറല്ല.
സ്ഥാപനത്തിലേക്കു സാധനങ്ങള്‍ കൊണ്ടുവരുന്ന ലോറികള്‍ സി.ഐ.ടി.യുക്കാര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് തടഞ്ഞ് കാറ്റഴിച്ചുവിടുകയും ഡ്രൈവര്‍മാരെ മര്‍ദിക്കുകയും ചെയ്യുന്നു. തൊഴില്‍ കാര്‍ഡുള്ള ജീവനക്കാരെപ്പോലും ജോലിചെയ്യാന്‍ അനുവദിക്കുന്നില്ല. ചോദ്യംചെയ്ത തന്നെയും സഹോദരനെയും മര്‍ദിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *