റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിസാ തോമസിന്റെ നിയമനം താല്‍ക്കാലികം: ഹൈക്കോടതി

February 17, 2023 - 8:34 pm

കൊച്ചി: കൊച്ചി സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) വൈസ് ചാന്‍സലറായുള്ള ഡോ. സിസാ തോമസിന്റെ നിയമനം താല്‍ക്കാലികമെന്ന് ഹൈക്കോടതി. ചട്ടപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാത്ത നിയമനമാണെന്ന് വിലയിരുത്തിയ കോടതി ചാന്‍സലര്‍ നടത്തിയ നിയമനം താല്‍ക്കാലികം മാത്രമാണെന്ന് വ്യക്തമാക്കി.
ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്തഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകാരെ തഴഞ്ഞ് ചാന്‍സലറായ ഗവര്‍ണര്‍ സ്വമേധയാ വി.സി. നിയമനം നടത്തിയെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. നേരത്തെ സിംഗിള്‍ ബെഞ്ച് ഇതേ ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരേയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. സ്ഥിര നിയമനം നടത്തുന്നതിന് സര്‍ക്കാരിനാണ് അധികാരമെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നല്‍കിയ ശിപര്‍ശയില്‍ സിസാ തോമസിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറാണ് സിസ തോമസ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *