റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ടയിൽ കാപ്പാ ചുമത്തിയ പ്രതിയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം, പരിക്കേറ്റ അമ്മ മരിച്ചു

February 20, 2023 - 2:24 pm

പത്തനംതിട്ട :  ഏനാദിമംഗലത്ത് കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ അമ്മ മരിച്ചു. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അമ്മ സുജാത മരിച്ചു. 19/02/23 ഞായറാഴ്ച അർധരാത്രിയിലാണ് സൂര്യലാലിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജാതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൂര്യലാലും സഹോദരൻ ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇവരുമായി വൈരാഗ്യം ഉള്ളവരാണ് അക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *