റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യപിച്ചെത്തി അച്ഛനെ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി; മകന്‍ പിടിയില്‍

March 3, 2023 - 1:01 pm

തിരുവനന്തപുരം: കിളിമാനൂര്‍ പനപാംകുന്നില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. ഈന്തന്നൂര്‍ കോളനിയിലെ രാജന്‍ (65) ആണ് കൊല്ലപ്പെട്ടത്. മകന്‍ രാജേഷിനെ (32) പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. കഴുത്തില്‍ തോര്‍ത്തുകൊണ്ടു മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടതെന്നു പോലീസ് അറിയിച്ചു.
സംഭവസമയം അച്ഛനും മകനുംമാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാജന്റെ ഭാര്യ ചിറയിന്‍കീഴിലുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു. മദ്യപിച്ചെത്തി വഴക്കിട്ട രാജേഷ്, അച്ഛനെ കൊന്നശേഷം അക്കാര്യം അയല്‍വാസികളോടു പറഞ്ഞശേഷം കടന്നുകളഞ്ഞു. രാജേഷ് മദ്യലഹരിയിലായതിനാല്‍ അയല്‍വാസികള്‍ ഇതു കാര്യമാക്കിയില്ല. രാജേഷിന്റെ വീട്ടില്‍ വഴക്ക് പതിവായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *