അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കള്ള് ഷാപ്പുകള്‍ പുനര്‍വില്പന 15ന്

March 7, 2023 - 9:59 pm

2022-23 വര്‍ഷ കാലയളവിലേക്ക് വില്പനയ്ക്ക് പോകാത്ത എറണാകുളം ഡിവിഷന്‍ ആലുവ റേഞ്ചിലെ 1 ഗ്രൂപ്പിലെ കള്ള് ഷാപ്പുകള്‍ മാര്‍ച്ച് 15ന് രാവിലെ 10 ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ പുനര്‍വില്പന നടത്തും. വില്‍പ്പനയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ആവശ്യമായ രേഖകളുമായി രാവിലെ 9.30ന് കളക്ടറേറ്റിലെ ജില്ലാ പ്ലാനിംഗ് വിഭാഗത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. റവന്യൂ അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കി 200 രൂപ എന്‍ട്രന്‍സ് ഫീ അടച്ച് വില്പന ഹാളില്‍ പ്രവേശിക്കാം. വില്പനയില്‍ പങ്കെടുക്കുന്നവര്‍ ഷാപ്പുകളിലെ തൊഴിലാളികളുടെ ഒരു മാസത്തെ വേതനത്തിന് തുല്യമായ തുകയ്ക്ക് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ഹാജരാക്കണം. വില്പന സംബന്ധിച്ച് പാലിക്കേണ്ട മറ്റ് മാനദണ്ഡങ്ങളും കൂടുതല്‍ വിവരങ്ങളും എറണാകുളം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും അറിയാമെന്ന് എക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0484 2390657.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *