റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും ലൂര്‍ദ്ദ് ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷം ബുധനാഴ്ച

March 8, 2023 - 11:20 am

എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും ലൂര്‍ദ്ദ് ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷം ബുധനാഴ്ച നടക്കും. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ രാവിലെ നടക്കുന്ന ആഘോഷ പരിപാടികള്‍  ഉമ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. 

സമൂഹത്തിലെ നിര്‍ധനരും അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായ സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് സമ്മേളനവും സെമിനാറും നടത്തുക. ഈ സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കും. വനിതാ ദിനത്തോടനുബന്ധിച്ച് വനിതകള്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കും. 

എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആനി ശിവ മുഖ്യ അതിഥിയായി പങ്കെടുക്കും. ലൂര്‍ദ്ദ് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് സെക്വേര മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ റാണിക്കുട്ടി ജോര്‍ജ്ജ്,ആശ സനില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  ശാരദ മോഹന്‍, അഡ്വ.എം.ബി.ഷൈനി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ റജീന എന്നിവര്‍ സംസാരിക്കും. 

സ്ത്രീകളും ആരോഗ്യവും, സ്ത്രീ ശക്തി എന്നീ വിഷയങ്ങളില്‍ ഡോ.ദിവ്യ ജോസ്, ഡോ.വിനീത ജോസ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സനിതാ റഹിം സ്വാഗതവും ജില്ലാ പഞ്ചായത്ത് അംഗം  ഷൈനി ജോര്‍ജ്ജ് നന്ദിയും പറയും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *