റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പക വീട്ടാന്‍ അവസരം

March 9, 2023 - 8:42 am

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫില്‍ ബംഗളൂരു എഫ്.സിയോടു വിവാദ ഗോളില്‍ തോറ്റു പുറത്തായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിക്ക് കണക്കു തീര്‍ക്കാനുള്ള അവസരം. അടുത്ത മാസം കേരളത്തില്‍ നടക്കുന്ന സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്.സിയും ഒരേ ഗ്രൂപ്പില്‍ ഇറങ്ങും. കോഴിക്കോട് ഇ.എം. എസ്. സ്‌റ്റേഡിയത്തില്‍ ഏപ്രില്‍ 16 ന് ഇരുവരും തമ്മില്‍ ഏറ്റുമുട്ടും. സൂപ്പര്‍ കപ്പിന്റെ മത്സര പട്ടിക ഇന്നലെ പുറത്തു വിട്ടു. ഇ.എം.എസ്. സ്‌റ്റേഡിയവും മഞ്ചേരി പയ്യനാട് സ്‌റ്റേഡിയവും ടൂര്‍ണമെന്റിനു വേദിയാകും. നാല് ഗ്രൂപ്പുകളിലായാണു മത്സരങ്ങള്‍. ബ്ലാസ്‌റ്റേഴ്‌സ് ഗ്രൂപ്പ് എയിലാണ്. ബംഗളൂരു എഫ്.സി, ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്നിവരും യോഗ്യതാ റൗണ്ട് കളിച്ചു വരുന്ന ടീമും എയിലുണ്ടാകും. ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കോഴിക്കോടാണ്. യോഗ്യതാ മത്സരങ്ങള്‍ ഏപ്രില്‍ മൂന്നിന് ആരംഭിക്കും. ഏപ്രില്‍ 21, 22 തീയതികളിലാണു സെമി ഫൈനലുകള്‍. ഏപ്രില്‍ 25 ന് കോഴിക്കോട് വച്ചാണു ഫൈനല്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *