റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിഖാത് ജയിച്ചു തുടങ്ങി

March 17, 2023 - 11:27 am

ന്യൂഡല്‍ഹി: വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലോക ചാമ്പ്യന്‍ നിഖാത് സരിന്‍ കിരീടപ്പോരാട്ടം തുടങ്ങി. 50 കിലോ വിഭാഗം ഒന്നാം റൗണ്ടില്‍ അസര്‍ബൈജാന്റെ അനാഖാനിം ഇസ്മായിലോവയെയാണു നിഖാത് തോല്‍പ്പിച്ചത്.
ആര്‍.എസ്.സി. (റഫറി സ്‌റ്റോപ്‌സ് കോണ്‍ടസ്റ്റ്) അടിസ്ഥാനത്തിലാണു നിഖാത് ജയിച്ചത്. ലോക ചാമ്പ്യനാണെങ്കിലും സീഡില്ലാ താരമായാണു നിഖാത് റിംഗിലെത്തിയത്. തുടക്കം മുതലേ അസര്‍ബൈജാന്‍ താരത്തെ നിഖാത് ആക്രമിച്ചു. ടോപ് സീഡും 2022 ലെ ആഫ്രിക്കന്‍ ചാമ്പ്യനുമായ റൗമായ്‌സ ബൗലാമാണു പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരത്തെ നേരിടുക. 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവാണു നിഖാത് സരിന്‍. 52 കിലോ വിഭാഗത്തില്‍ മത്സരിച്ച സാക്ഷിയും പ്രീ ക്വാര്‍ട്ടറിലെത്തി. കൊളംബിയയുടെ ഹൊസെ മാര്‍ട്ടിനസ് മരിയയെ 5-0 ത്തിന് ഇടിച്ചിട്ടാണു സാക്ഷി ഒന്നാം റൗണ്ട് കടന്നത്. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റക്കാരിയാണു സാക്ഷി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *