യു എ ഇ: റമദാന് മുന്നോടിയായി 1025 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ഇന്ത്യക്കാരുൾപ്പെടെ 1025 പേർ ജയിലിൽ നിന്ന് മോചിതരാകും. ശിക്ഷ കാലയളവിൽ നല്ലപെരുമാറ്റം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യുഎഇ പ്രസിഡന്റ് ഉത്തരവിട്ടിരിക്കുന്നത്. മോചിതരാകുന്ന തടവുകാരുടെ സാമ്പത്തികബാധ്യതകൾ പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി.
മോചിതരാകുന്നവർക്ക് അവരുടെ ജീവിതത്തിന്റെ പുതിയ അദ്ധ്യായം ആരംഭിക്കാനുള്ള അവസരം നൽകുകയാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സമൂഹത്തിൽ ഉത്തമ പൗരന്മാരായി ജീവിക്കാൻ ജയിൽ മോചനം ലഭിക്കുന്നവർക്ക് കഴിയട്ടെയെന്നും ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ ജസ്റ്റിസ് ഇസാം ഈസ അൽഹുമയദാൻ പറഞ്ഞു.
ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യു.എ.ഇ ഭരണാധികാരികളുടെ മാനുഷികപരിഗണനയുടെ ഭാഗമായാണ് നടപടി. ഇവരുടെ മോചനത്തിനാവശ്യമായ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെയും വിശേഷ ദിവസങ്ങളിൽ തടവുകാർക്ക് മോചനം നൽകാറുണ്ട്
