റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഹുലിന്റെ ശ്രമം രക്തസാക്ഷി പരിവേഷത്തിന്: ബി.ജെ.പി.

March 26, 2023 - 1:11 pm

പട്ന: ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന്റെ പേരില്‍ രക്തസാക്ഷി പരിവേഷത്തിനാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് ബി.ജെ.പി. ലണ്ടന്‍ പ്രസംഗത്തെ പ്രതിരോധിക്കാന്‍ രാഹുല്‍ കള്ളം പറയുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടം കൈവരിക്കാനാണ് ഇതൊക്കെ. അദാനി വിഷയവും രാഹുലിന്റെ അയോഗ്യതയുമായി ഒരു ബന്ധവുമില്ല. പിന്നാക്ക വിഭാഗങ്ങളെ ഇകഴ്ത്തി സംസാരിക്കുന്ന ശീലത്തില്‍നിന്നു ശ്രദ്ധതിരിക്കാനാണ് രാഹുല്‍ ഇതൊക്കെ വലിച്ചിഴയ്ക്കുന്നത്. ജാതീയമായ പരാമര്‍ശത്തിന് മാപ്പ് പറയാത്തതിന് സൂറത്ത് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്.

ബിഹാര്‍ തലസ്ഥാനമായ പട്നയിലെ ബി.ജെ.പി ഓഫീസില്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.”ബി.ജെ.പിയുടെ ആറ് നേതാക്കള്‍ ഉള്‍പ്പെടെ 32 നേതാക്കളെ ലോക്സഭയില്‍ നിന്ന് ഇതിനകം അയോഗ്യരാക്കിയിട്ടുണ്ട്. ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദിനെ അടക്കം. രാഹുലിനെതിരേ ഒന്നും രണ്ടുമല്ല, ഏഴ് അപകീര്‍ത്തി കേസുകളാണ് ഇപ്പോഴും വിവിധ കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നത്. പിന്നാക്ക വിഭാഗങ്ങളെ ഇകഴ്ത്താനുള്ള രാഹുലിന്റെ ബോധപൂര്‍വമായ ശ്രമം തുറന്നുകാട്ടാന്‍ ബി.ജെ.പി പൊതുജനങ്ങളിലേക്കിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *