റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുണ്ടക്കയത്ത് മിന്നലേറ്റ് വീണ്ടും മരണം

March 30, 2023 - 8:15 am

കോട്ടയം: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ചിക്കു എന്ന യുവാവ് മിന്നലേറ്റ് മരിച്ചു. നിലയ്ക്കൽ അട്ടത്തോട് നിന്നും മുണ്ടക്കയത്തേക്ക് പോകുകയായിരുന്നു ചിക്കു. തോമരൻ പാറ ജംഗ്ഷനിൽ വെച്ചാണ് യാത്രികന് നേരെ മിന്നലേറ്റത്. 2023 മാർച്ച് 29ന് മുണ്ടക്കയത്ത് മിന്നലേറ്റ് മരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ചിക്കു.

29.03.2023ന് വൈകിട്ട് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേർ മുണ്ടക്കയത്ത് മരിച്ചിരുന്നു. മുണ്ടക്കയം സ്വദേശികളായ സുനിൽ, രമേശൻ എന്നിവരാണ് മരിച്ചത്. സുനിലിന്റെ സഹോദരിയുടെ ഭർത്താവാണ് രമേശൻ. മുണ്ടക്കയം പന്ത്രണ്ടാം വാർഡിൽ നാല് മണിയോടെയായിരുന്നു സംഭവം. സുനിലും രമേശനും വീടിന് മുറ്റത്ത് സംസാരിച്ചുനിൽക്കുമ്പോൾ അപ്രതീക്ഷിതമായി ഇടിമിന്നലേൽക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇടിമിന്നൽ അപകടം ചെറുക്കാനുള്ള മുൻ കരുതലുകൾ:മഴക്കാർ കാണുന്ന സമയങ്ങളിൽ ടെറസിലേക്കോ മുറ്റത്തക്കോ പോകാതിരിക്കുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കാതിരിക്കുക.ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയ ത്തിൽ ഇറങ്ങരുത്.അതേ സമയം മിന്നലേറ്റ് കഴിഞ്ഞ ഒരാളുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കികൊണ്ട് വേണ്ട പ്രഥമ ശുശ്രൂഷ നൽകുക. മിന്നലേറ്റ് കഴിഞ്ഞുള്ള 30 സെക്കന്റ് വളരെ വിലപ്പെട്ടതാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *