റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാക് രൂപയ്ക്ക് വന്‍ തകര്‍ച്ച;
ഡോളറിനെതിരേ 287.29 രൂപ

April 6, 2023 - 9:59 am

ഇസ്ലാമാബാദ്: രാജ്യാന്തര നാണയ നിധി (ഐ.എം.എഫ്) സഹായത്തിനുള്ള ശ്രമം തുടരുന്നതിനിടെ പാക് രൂപയ്ക്കു വന്‍ മൂല്യത്തകര്‍ച്ച. യു.എസ്. ഡോളറിനെതിരേ പാകിസ്താന്‍ രൂപയുടെ മൂല്യം 05/04/23 ബുധനാഴ്ച 287.29 രൂപയായി കുറഞ്ഞു. ചരിത്രത്തില്‍ പാക് രൂപയുടെ വലിയ മൂല്യത്തകര്‍ച്ചയാണിത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താ(എസ്.ബി.പി)ന്റെ കണക്ക് പ്രകാരം മാര്‍ച്ച് രണ്ടിന് യു.എസ് ഡോളറിന്റെ മൂല്യം 285.09 രൂപയിലെത്തിയിരുന്നു.

വായ്പ ലഭിക്കാനുള്ള ഐ.എം.എഫ്. വ്യവസ്ഥകളാണു പാകിസ്താണു കൂടുതല്‍ കുരുക്കാകുന്നത്. ഐ.എം.എഫ്. നിര്‍ദേശപ്രകാരം നികുതിയും ഊര്‍ജ്ജ നിരക്കും പാകിസ്താന്‍ ഉയര്‍ത്തിയിരുന്നു. പാക് കറന്‍സിയുടെ മൂല്യം കുറയാന്‍ അനുവദിക്കുകയും ചെയ്തു. പക്ഷേ, പ്രതിസന്ധി കൂടുകയാണ്.
നവംബറിനുശേഷം പാകിസ്താനാണ് ഐ.എം.എഫ്. സഹായം ലഭിച്ചിട്ടുമില്ല. സൗദി അറേബ്യയില്‍നിന്നും യു.എ.ഇയില്‍നിന്നും കടം വാങ്ങി പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിലാണു പാകിസ്താന്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *