റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിക്കിമില്‍ ഹിമപാതം: 7 വിനോദസഞ്ചാരികള്‍ മരിച്ചു

April 6, 2023 - 10:06 am

ഗുവാഹത്തി: സിക്കിമിലെ നാഥുല മലനിരകള്‍ക്ക് സമീപം മഞ്ഞിടിച്ചിലില്‍ ഏഴ് പേര്‍ മരിച്ചു. നിരവധിപ്പേര്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഗാങ്‌ടോക്കിനെ നാഥുലയുമായി ബന്ധിപ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു റോഡിലെ 15–ാം മൈലില്‍ രാവിലെ 11.10 നാണു ഹിമപാതമുണ്ടായത്. സമുദ്രനിരപ്പില്‍നിന്ന് 4,310 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലാണു മഞ്ഞിടിച്ചില്‍ ഉണ്ടായത്. 23 പേരെ ഇതിനകം രക്ഷിച്ചു. സിക്കിം പോലീസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നാഥുലയിലേക്കുള്ള യാത്രാമധ്യേ ആറോളം വാഹനങ്ങളും 20–30 വിനോദസഞ്ചാരികളും മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി സൈന്യം അറിയിച്ചു. റോഡില്‍ കുടുങ്ങിയ 350 പേരെ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *