റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനൊരുങ്ങി സുൽത്താൻ അൽ നെയാദി

April 8, 2023 - 10:47 am

യുഎഇ : ബഹിരാകാശ രംഗത്ത് ചരിത്ര നേട്ടം സ്വന്തമാക്കാനൊരുങ്ങി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനാണ് നെയാദി ഒരുങ്ങുന്നത്. 2023 ഏപ്രിൽ മാസം 28നാണ് നെയാദിയുടെ സ്‌പേസ് വാക്ക് നടക്കുക. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫൻ ബോവനൊപ്പമായിരിക്കും അൽ നിയാദിയുടെ സ്‌പേസ് വാക്ക്.

ബഹിരാകാശ നിലയത്തിൽ പങ്കാളിത്തമില്ലാത്ത ഒരു രാജ്യത്തുനിന്ന് ഒരാൾ ആദ്യമായി ‘സ്‌പേസ് വാക്’ നടത്തുന്നു എന്ന റെക്കോഡും അൽ നെയാദിക്ക് ലഭിക്കും. യുഎസ്, റഷ്യ, യൂറോപ്, കാനഡ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർ മാത്രമാണ് ബഹിരാകാശ നടത്തത്തിന് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *