റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഷ്ട്രീയ ശാക്തീകരണ യജ്ഞവുമായി ആം ആദ്മി പാര്‍ട്ടി

May 1, 2023 - 3:03 pm

കൊച്ചി: രാഷ്ട്രീയ ശാക്തീകരണ യജ്ഞവുമായി ആം ആദ്മി പാര്‍ട്ടി. 2023 ഏപ്രില്‍ 30ന് പുതിയ സംസ്ഥാന കമ്മിറ്റി ചുമതലയേല്‍ക്കുകയും അഞ്ചിന കര്‍മ്മപരിപാടി രൂപം നല്‍കുകയും ചെയ്തു. 140 മണ്ഡലങ്ങളിലും പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. 14 ജില്ലകളില്‍ കേന്ദ്രീകരിച്ച് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരുടെ വളണ്ടിയര്‍ ക്യാമ്പ് ഈ മാസം നാല് മുതല്‍ 20 വരെ സംഘടിപ്പിക്കും. രാഷ്ട്രീയലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെ സാമൂഹിക കൂട്ടായ്മ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍, ജനറല്‍ സെക്രട്ടറി എം.എസ്. വേണുഗോപാല്‍, ട്രഷറര്‍ സാദിക്ക് ലുക്മാന്‍, വൈസ് പ്രസിഡന്റ് എസ്. ഉണ്ണി മാസ്റ്റര്‍, സെക്രട്ടറി ഡോ. സെറിന്‍ ഫിലിപ് എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *