റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് വീടിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ നാലുപേർ അറസ്റ്റിൽ

May 2, 2023 - 2:42 pm

കുമരനെല്ലൂർ: പാലക്കാട് കുമരനെല്ലൂർ കാഞ്ഞിരത്താണിയിൽ അഫസ്ലിന്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ നാലുപേർ അറസ്റ്റിൽ. മാരായം കുന്നത്ത് മുഹമ്മദ് ജാബിർ, ഒറുവിൻ പുറത്ത് ആസിഫ്, നെല്ലിശേരി ഷെമീർ, മുളയ്ക്കൽ അഷ്കർ എന്നിവരാണ് അറസ്റ്റിലായത്. 2023 ഏപ്രിൽ 28 വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് പ്രതികൾ അഫസ്ലിന്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ വീടിന് മുമ്പിൽ ഉണ്ടായിരുന്ന ഇരുചക്ര വാഹനം, കാർ, ടിപ്പർ ലോറി എന്നിവയ്ക്കും കേടുപറ്റിയിരുന്നു. ആക്രമണത്തിൽ കാർ പൂർണമായും കത്തി നശിച്ചിരുന്നു.

വീടിന് സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. മുൻ വൈരാഗ്യം എന്നാണ് പ്രതികളുടെ മൊഴി. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *