റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കാനല്ല പോക്സോ നിയമമെന്ന് ബോംബെ ഹൈക്കോടതി

May 4, 2023 - 11:42 am

ബോംബെ: പോക്സോ കേസിൽ സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കാനല്ല പോക്സോ നിയമമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. പോക്സോ കേസിൽ 23കാരന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ കുറ്റവാളിയായി മുദ്രകുത്താൻ പോക്സോ നിയമം ദുരുപയോഗം ചെയ്യരുതെന്നും ലൈംഗികാതിക്രമം തടയാനുള്ള വകുപ്പാണ് പോക്സോയെന്നും ബോംബെ ഹൈക്കോടതി നിർദ്ദേശിച്ചു. യുവാവുമായുള്ള ബന്ധം ഉഭയസമ്മതത്തോടെയെന്ന് പെൺകുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് കോടതിയുടെ നടപടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *