റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സോണിയ ഗാന്ധി കർണാടക‌യിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നു

May 4, 2023 - 11:19 am

ബെം​ഗളൂരു: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2023 മെയ് 6ന് കർണാടക ഹുബ്ബള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. നീണ്ട ഇടവേളക്ക് ശേഷമാണ് സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത്. കർണാടകയിൽ ഭാരത് ജോഡോ യാത്രയിലും സോണിയ പങ്കെടുത്തിരുന്നു.

കർണാടകത്തിലെ കോൺഗ്രസ് പ്രകടന പത്രികയിലെ പരമാർശത്തിൽ പ്രതിഷേധിച്ച് ബജ്‍രംഗ്‍ദൾ പ്രവർത്തകർ എഐസിസി ആസ്ഥാനത്തേക്കും സോണിയ ഗാന്ധിയുടെ വസതിയിലേക്കും കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിനോട് താരതമ്യപ്പെടുത്തി തീവ്രവാദ സ്വഭാവമുള്ള സംഘടനയെന്ന് പ്രകടനപത്രികയിൽ വിശേഷിപ്പിച്ചതിനെതിരെയായിരുന്നു ബജ്‍രംഗ്‍ദളിന്റെ പ്രതിഷേധം. പ്രതിഷേധം കണക്കിലെടുത്ത് സോണിയ ഗാന്ധിയുടെ വസതിക്ക് സുരക്ഷ കൂട്ടിയിരുന്നു.

കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി മേയ് 10 നാണ് നടക്കുക. വോട്ടെണ്ണൽ മേയ് 13ന് ആണ്. ഭിന്നശേഷിക്കാർക്കും എൺപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. 9.17 ലക്ഷം പുതിയ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *