റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാർജ് ചെയ്യാനിട്ടിരുന്ന ഇ ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ച് ഉറങ്ങിക്കി‌ടന്ന യുവതിയും രണ്ട് കുട്ടികളും മരിച്ചു

May 13, 2023 - 1:17 pm

ലഖ്നൗ: ഇലക്ട്രോണിക് റിക്ഷയുടെ(ഇ റിക്ഷ) ബാറ്ററി പൊട്ടിത്തെറിച്ച് യുവതിയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ നിവാസ്പൂർവ പ്രദേശത്ത് 2023 മെയ് 11 വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ യുവതിയുടെ ഭർത്താവ് രണ്ട് ബാറ്ററികൾ മുറിയിൽ കൊണ്ടുവന്ന് ചാർജ് ചെയ്യാനിടുകയായിരുന്നു. അതിൽ ഒന്നാണ് ഓട്ടോ ചാർജ് ചെയ്യവെ പൊട്ടിത്തെറിച്ചത്.

ഈ സമയം ഭാര്യയും മൂന്ന് കുട്ടികളും മുറിയിൽ ഉറങ്ങുകയായിരുന്നു. ഭർത്താവ് പ്രാഥമിക കൃത്യങ്ങൾക്കായി പുറത്തു പോയതിനാൽ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേർ മരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *