റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുമ്പ കിൻഫ്ര പാർക്കിൽ മരുന്നുസംഭരണ കേന്ദ്രത്തിൽ തീപിടിത്തം.

May 23, 2023 - 9:37 am

തിരുവനന്തപുരം ∙ തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്നുസംഭരണ കേന്ദ്രത്തിന് തീപിടിച്ചു. 2023 മെയ് 23 പുലർച്ചെ ഒന്നരയോടെയാണ് തീ കണ്ടത്. തീയണയ്ക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അഗ്നിരക്ഷാസേനാംഗം മരിച്ചു. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്. തീ പടരുന്നതിനിടെ അവശിഷ്ടങ്ങൾക്കുള്ളിൽ രഞ്ജിത് കുടുങ്ങി. ഏറെനേരം ശ്രമിച്ചാണ് പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണു പ്രാഥമിക നിഗമനം. lഗോഡൗൺ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായി കത്തിനശിച്ചു. മരുന്നുകൾ സൂക്ഷിച്ചിരുന്നത് മറ്റൊരു കെട്ടിടത്തിലാണ്. തീ പൂർണമായും അണച്ചതായി അഗ്നിശമനസേന അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *